സിറ്റിസൺസ് കോർണർ - ആർബിഐ - Reserve Bank of India


അവലോകനം
ഭാരതത്തിന്റ കേന്ദ്ര ബാങ്കായ ഭാരതീയ റിസര്‍വ്വ് ബാങ്കിന്റെ ഔട്ട് റീച്ച് ഉദ്യമത്തിലേക്ക് സ്വാഗതം ചെയ്യുന്നു. രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് എന്ന നിലയില്‍ നിങ്ങളുടെ പണത്തിന്റെ മൂല്യം ബഹുവിധത്തില്‍ സംരക്ഷിക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ സമ്പത്ത് എങ്ങനെ സംരക്ഷിക്കണം എന്ന അറിവ് നല്കി നിങ്ങളെ ശാക്തീകരിക്കുന്നത് അതിലൊരു മാര്‍ഗ്ഗമാണ്.
നിങ്ങളിലേക്ക് എത്തിപ്പെടാനുള്ള ഒരു മാര്‍ഗ്ഗമായ ഈ സൈറ്റില്‍കൂടി നിങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ നിങ്ങളുടെ ഭാഷയില്‍തന്നെ എത്തിച്ചുതരുവാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതായിരിക്കും. തുടക്കമെന്ന നിലയില്‍ ഭാരതീയ റിസര്‍വ്വ് ബാങ്കിന്റെ കര്‍ത്തവ്യവും പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തെക്കുറിച്ച് നിങ്ങള്‍ക്ക് വായിക്കാവുന്നതും, ഭാരതത്തിന്റെ കേന്ദ്ര ബാങ്ക് നിങ്ങള്‍ക്ക് എത്രത്തോളം പ്രസക്തമാണ് എന്ന് മനസ്സിലാക്കാവുന്നതുമാണ്. നിങ്ങളും ബാങ്കും തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന ഭാരതീയ റിസര്‍വ്വ് ബാങ്കിന്റെ ചട്ടങ്ങളും വായിക്കാവുന്നതാണ്. നിങ്ങളുടെ സംശയദൂരീകരണത്തിനുവേണ്ടി ചോദ്യങ്ങള്‍ ചോദിക്കാവുന്നതും നിങ്ങളുടെ ബാങ്കോ, ഭാരതീയ റിസര്‍വ്വ് ബാങ്കിന്റെ ഓഫീസോ വിഭാഗമോ നല്കിയ സേവനങ്ങളുടെ അപര്യാപ്തതയ്ക്കെതിരെ പരാതി നല്കുവാന്‍പോലും നിങ്ങള്‍ക്ക് കഴിയുന്നതുമായിരിക്കും. ബാങ്കിംഗ്/ സാമ്പത്തികം എന്നീ വിഷയങ്ങളെകുറിച്ചുള്ള വിവരങ്ങളും ഞങ്ങള്‍ നല്കും - ചിലത് രസകരവും മറ്റുചിലത് ഉപകാരപ്രദവും. എന്തെന്നാല്‍......
സാധാരണക്കാരെ ശാക്തീകരിക്കുന്നതാണ് സമ്പത്ത് സംരക്ഷിക്കുവാനുള്ള അസന്നിഗ്ദവും സുരക്ഷിതവും ആയ മാര്‍ഗ്ഗമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.