RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

RbiAnnouncementWeb

RBI Announcements
RBI Announcements

അവലോകനം

റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെവലപ്മെന്‍റൽ റോളിലെ (വികസന പങ്കാളിത്തത്തിലെ) രണ്ട് പ്രധാന ഘടകങ്ങളാണ് സാമ്പത്തിക ഉൾപ്പെടുത്തലും വിദ്യാഭ്യാസവും.ഇതിനായി, ബാങ്കുകൾക്കും മറ്റു പങ്കാളികൾക്കും ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനുമായി വെബ്‌സൈറ്റിൽ നിർണ്ണായകമായ ലേഖനങ്ങൾ/രചനകൾ 13 ഭാഷകളിലായി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സാമ്പത്തിക ഉൽപ്പന്നങ്ങളും സേവനങ്ങളും, മികച്ച സാമ്പത്തിക ശീലങ്ങൾ,ഡിജിറ്റൽ മാർഗം അവലംബിക്കൽ, ഉപഭോക്തൃ സംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിന്‍റെ(ഉദ്യമത്തിന്‍റെ) ലക്ഷ്യം.

എല്ലാ വർഷവും, സുവ്യക്തമായ (ലക്ഷ്യ ബോധത്തോടെയുള്ള) പ്രചാരണത്തിലൂടെ സുപ്രധാന വിഷയങ്ങളിൽ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ആർബിഐ-യുടെ ഒരു സംരംഭമാണ് സാമ്പത്തിക സാക്ഷരതാ വാരം

നല്ല സാമ്പത്തിക പെരുമാറ്റം - നിങ്ങളുടെ രക്ഷകൻ" എന്ന പ്രമേയത്തിൽ സാമ്പത്തിക സാക്ഷരത വാരം 2023, ഫെബ്രുവരി 13-17, 2023 മുതൽ ആചരിക്കുന്നതാണ്.ഈ വാരത്തിൽ പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾ എ) സമ്പാദ്യം, ആസൂത്രണം, ബജറ്റിംഗ് (പോസ്റ്റർ) (ലീഫ്ലെറ്റ്) (ലീഫ്ലെറ്റ്) , ബി) ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളുടെ വിവേകപൂർവ്വമുള്ള ഉപയോഗം (പോസ്റ്റർ 1) (പോസ്റ്റർ 2) (ലീഫ്ലെറ്റ് 1) (ലീഫ്ലെറ്റ് 2) (ലീഫ്ലെറ്റ് 1) (ലീഫ്ലെറ്റ് 2). എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രൊമോഷണൽ മെറ്റീരിയൽ'"സാമ്പത്തിക ലിറ്ററസി വീക്ക് 2023" എന്ന തലക്കെട്ടിന് കീഴിൽ 'ഡൗൺലോഡ്സ്' ടാബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്."

ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളുടെ വിവേകപൂർണ്ണമായ ഉപയോഗം - I

ആർബിഐ ഡിജിറ്റൽ സാമ്പത്തിക സേവനം

ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളുടെ വിവേകപൂർണ്ണമായ ഉപയോഗം - II

ആർബിഐ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളുടെ ജാഗ്രതയോടുകൂടിയുള്ള ഉപയോഗം

സമ്പാദ്യം, ആസൂത്രണം, ബജറ്റിംഗ്

ആർബിഐ ആക്ടീവ് സമ്പാദ്യം, ആസൂത്രണം & ബജറ്റിംഗ്

സാമ്പത്തിക അവബോധ സന്ദേശങ്ങൾ (ഫെയിം)

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പൊതുജനങ്ങളുടെ അറിവിനായി അടിസ്ഥാന സാമ്പത്തിക സാക്ഷരതാ സന്ദേശങ്ങൾ നൽകാൻ ഉദ്ദേശിക്കുന്ന ഫെയിം (സാമ്പത്തിക അവബോധ സന്ദേശങ്ങൾ) ലഘുലേഖ മൂന്നാം എഡിഷൻ പുറത്തിറക്കിയിട്ടുണ്ട്. സാമ്പത്തിക കഴിവുകൾ, അടിസ്ഥാന ബാങ്കിംഗ്, ഡിജിറ്റൽ സാമ്പത്തിക സാക്ഷരത, ഉപഭോക്തൃ സംരക്ഷണം എന്നീ നാല് തീമുകളിൽ പ്രസക്തമായ സന്ദേശങ്ങൾ ഉടനീളം പ്രചരിപ്പിക്കുന്ന ഇരുപത് സ്ഥാപനങ്ങൾ/ഉൽപ്പന്ന നിഷ്പക്ഷ സാമ്പത്തിക അവബോധ സന്ദേശങ്ങൾ, ഈ ലഘുലേഖയിൽ അടങ്ങിയിരിക്കുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app