തട്ടിപ്പ് ഇമെയിലുകൾ, കോളുകൾ, ഇമെയിലുകൾ എന്നിവയിൽ എസ്എംഎസ് - ആർബിഐ - Reserve Bank of India
ആർബിഐ മുന്നറിയിപ്പുകൾ സംബന്ധിച്ച എസ്എംഎസ്
1. വലിയ തുക ലഭിക്കുന്നതിന് ഫീസോ ചാർജുകളോ നൽകരുത്. ആർബിഐ / ആർബിഐ ഗവർണർ / സർക്കാർ ഒരിക്കലും അത്തരം ഇമെയിൽ / എസ്എംഎസ് / കോൾ അയയ്‌ക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക്, 8691960000 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകുക
2. ആർബിഐ / സർക്കാർ ബോഡിയിൽ നിന്ന് നിങ്ങൾക്ക് ലോട്ടറി വിജയികളുടെയോ കുറഞ്ഞ ഫണ്ടുകളുടെയോ ഓഫർ ലഭിക്കുകയാണെങ്കിൽ, ഇവിടെ പരാതി നൽകുക: https://sachet.rbi.org.in/Complaints/Add
ആർബിഐ മുന്നറിയിപ്പുകൾ സംബന്ധിച്ച ഒബിഡി
നിങ്ങളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ എപ്പോഴും ഓരോ പുതിയ മാർഗം കണ്ടെത്തുന്നു. ചിലപ്പോള്‍ നിങ്ങളുടെ ലോട്ടറി വിജയം അവകാശപ്പെടുന്നതിന് റിസർവ് ബാങ്കിൽ പണം നിക്ഷേപിക്കാൻ നിങ്ങളോട് ആവശ്യപ്പെടും അല്ലെങ്കിൽ മറ്റു ചില സമയങ്ങളിൽ നിങ്ങൾക്കായി വന്ന ചില സാധനങ്ങൾ വിടുവിക്കുവാന്‍ കസ്റ്റംസ് തീരുവ നൽകാൻ അവർ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. നിങ്ങൾക്ക് അത്തരം വാഗ്ധാനങ്ങള്‍ ലഭിക്കുകയാണെങ്കിൽ, ദയവായി ലോക്കൽ പോലീസിന്‍റെ സൈബർ ക്രൈംബ്രാഞ്ചിൽ അല്ലെങ്കിൽ sachet.rbi.org.in ൽ പരാതിപ്പെടുക.
ആർബിഐ പറയുന്നത് എന്തെന്ന് കേൾക്കൂ.
- ആർബിഐ വ്യക്തികളുടെ പേരില്‍ അക്കൗണ്ടുകൾ തുറക്കുന്നില്ല. അതിനാൽ റിസർവ് ബാങ്കിൽ പണം നിക്ഷേപിയ്ക്കാമോ എന്ന ചോദ്യം ഉദിക്കുന്നില്ല. ഒരു അജ്ഞാത വ്യക്തിയിൽ നിന്ന് ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറുവാനായി ലഭിച്ച ഒരു എസ്എംഎസ്, കോൾ അല്ലെങ്കിൽ ഇമെയിൽ വഴി തെറ്റിദ്ധരിക്കപ്പെടരുത്.
- നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, സിവിവി, ഒടിപി, പിൻ എന്നിവ ആരുമായും പങ്കിടരുത്. റിസർവ് ബാങ്ക് പോയിട്ട് നിങ്ങളുടെ ബാങ്ക് പോലും എസ്എംഎസ്, ഫോൺ അല്ലെങ്കിൽ ഇമെയിൽ വഴി ഇത്തരം വിശദാംശങ്ങൾ ആവശ്യപ്പെടില്ല.
കൂടുതൽ വിവരങ്ങൾക്ക് rbi.org.in ലെ ആർബിഐ മുന്നറിയിപ്പുകളുടെ പേജ് സന്ദർശിക്കുക.
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai@rbi.org.in ൽ ഞങ്ങൾക്ക് എഴുതുക