Page
Official Website of Reserve Bank of India
അവലോകനം


അവലോകനം
- കറൻസി നോട്ടുകൾ രാജ്യത്തിന്‍റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സംസ്കാരം, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം, ഒരു രാഷ്ട്രമെന്ന നിലയിലുള്ള അഭിമാനകരമായ നേട്ടങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്നു.
- രാജ്യത്തിന്‍റെ ഏകരൂപത അതിന്‍റെ സാംസ്കാരിക പൈതൃകത്തിലേക്ക് അടുപ്പിക്കുന്നതിനും, ശാസ്ത്രീയ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്നതിനുമായി, പുതിയ രൂപകൽപ്പനയിലുള്ള നോട്ടുകളുടെ ഒരു പുതിയ ശ്രേണി ആരംഭിക്കുന്നു.
- പുതിയ രൂപകൽപ്പനയിലുള്ള ബാങ്ക് നോട്ടുകൾ നിറം, വലുപ്പം, ആശയം എന്നിവയിൽ നിലവിലെ മഹാത്മാഗാന്ധി സീരീസ് ബാങ്ക് നോട്ടുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. പുതിയ സീരീസ് നോട്ടുകളുടെ ആശയം ഇന്ത്യയുടെ പൈതൃകത സന്നിവേശിപ്പിച്ചതാണ്.
- ദേവനാഗരിയിലെ അക്കങ്ങളും സ്വച്ഛ ഭാരത്തിന്‍റെ ചിഹ്നവുമാണ് ഈ നോട്ടുകളിൽ ചേർത്തിട്ടുള്ള മറ്റ് ചില പുതിയ ഘടകങ്ങൾ. പുതിയ നോട്ടുകളിൽ അസംഖ്യം സങ്കീർണ്ണമായ രൂപങ്ങളിലും ആകൃതികളിലുമുള്ള രൂപകൽപ്പനാ ഘടകങ്ങളുണ്ട്.
- നിലവിലെ ബാങ്ക് നോട്ടുകളിലെ സുരക്ഷാ സവിശേഷതകളായ വാട്ടർ മാർക്ക്, സെക്യൂരിറ്റി ത്രെഡ്, ഡിനോമിനേഷൻ അക്കങ്ങളിലെ ഒളിഞ്ഞിരിക്കുന്ന ചിത്രം, വര്‍ണം മാറുന്ന മഷിയിലുള്ള ഡിനോമിനേഷൻ അക്കങ്ങൾ, നമ്പർ പാനലുകൾ, സീ-ത്രൂ രജിസ്റ്റർ, ഇലക്ട്രോ-ടൈപ്പ്, ബ്ലീഡ് ലൈനുകൾ മുതലായവ തുടരുന്നുണ്ട്. പുതിയ ഡിസൈൻ നോട്ടുകളിൽ അവയുടെ ആപേക്ഷിക സ്ഥാനങ്ങൾ മാറിയിരിക്കാം.
ബാങ്ക്നോട്ടുകൾ
വലിയ പതിപ്പും വിശദാംശങ്ങളും കാണുന്നതിന് നോട്ടുകളിൽ ക്ലിക്ക് ചെയ്യുക
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai[at]rbi[dot]org[dot]in ൽ ഞങ്ങൾക്ക് എഴുതുക
ബാങ്ക് സ്മാർട്ടർ
നിങ്ങളുടെ കറൻസി അറിയുക
നിങ്ങളുടെ ഫൈനാൻസുകൾ സംരക്ഷിക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?