തട്ടിപ്പ് ഇമെയിലുകൾ, കോളുകൾ, എസ്എംഎസ്ക ൾ - ആർബിഐ - Reserve Bank of India
അവലോകനം
അവലോകനം
ആവശ്യപ്പെട്ടിട്ടില്ലാത്ത ഇമെയിലുകൾ, കോളുകൾ, വലിയ തുക വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങൾ എന്നിവ വ്യാജമാണ്. നിങ്ങൾ കഠിനാധ്വാനം ചെയ്ത് നേടിയ പണത്തെ നഷ്ടപ്പെടുത്തരുത്.
- ആർബിഐയുടെ, ആർബിഐ ഉദ്യോഗസ്ഥരുടെ ഒപ്പം / അല്ലെങ്കിൽ ഏതെങ്കിലും അധികാരികളുടെ പേരിൽ നിങ്ങളുടെ കാർഡ് ബ്ലോക്ക് ആയി എന്ന് പറയുകയോ നിങ്ങൾക്ക് വലിയ തുക വാഗ്ദാനം ചെയ്യുകയോ ചെയ്യുന്ന എസ്‌എംഎസ്, ഫോൺ, ഇമെയിൽ വഴി വഞ്ചിക്കപ്പെടരുത്.
- അറിയപ്പെടുന്ന അല്ലെങ്കിൽ അറിയപ്പെടാത്ത സംഘടനകളിൽ നിന്ന് വലിയ തുക സ്വീകരിക്കുന്നതിന് ആർക്കും പ്രാരംഭ നിക്ഷേപം, കമ്മീഷൻ അല്ലെങ്കിൽ ട്രാൻസ്ഫർ ഫീസായി പണം അയയ്ക്കരുത്
- ആർബിഐ ഒരു വ്യക്തിയുടെ പേരില്‍ അക്കൗണ്ട് തുറക്കുന്നില്ല, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡും വാഗ്ദാനം ചെയ്യുന്നില്ല
- നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഇന്‍റർനെറ്റ് ബാങ്കിംഗ് യൂസർ ഐഡി, പാസ്‌വേഡ്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് നമ്പർ, സിവിവി, എടിഎം പിൻ അല്ലെങ്കിൽ ഒടിപി എന്നിവ ആർക്കും* വെളിപ്പെടുത്തരുത്. റിസർവ് ബാങ്കോ നിങ്ങളുടെ ബാങ്കോ ഒരിക്കലും ഇവ ആവശ്യപ്പെടില്ല.
- എസ്എംഎസ് / ഇമെയിൽ വഴി ലഭിച്ച ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ നൽകരുത്. നിങ്ങളുടെ ബാങ്കിന്‍റെ ഔദ്യോഗിക സൈറ്റിൽ അല്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിന്‍റെ പിൻഭാഗത്തു നൽകിയിട്ടുള്ള വിവരങ്ങള്‍ മാത്രം ആശ്രയിക്കുക.
- വിദേശത്തു നിന്നോ ഇന്ത്യയ്ക്കുള്ളിൽ നിന്നോ നിങ്ങൾക്ക് ചെലവുകുറഞ്ഞ ഫണ്ടുകളുടെ വാഗ്ധാനം ലഭിക്കുകയാണെങ്കിൽ പ്രാദേശിക പോലീസ്, സൈബർ ക്രൈം അതോറിറ്റി അല്ലെങ്കിൽ sachet@rbi.org.in എന്നിവയിൽ പരാതി നൽകാം.
*നിങ്ങൾ ഒരു ഇടപാട് ആരംഭിക്കുമ്പോൾ ഒഴികെ
For More Information
For More Information
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai@rbi.org.in ൽ ഞങ്ങൾക്ക് എഴുതുക
നിങ്ങളുടെ ഫൈനാൻസുകൾ സംരക്ഷിക്കുക
ഡിജിറ്റൽ ബാങ്കിംഗിലേക്ക് മാറുക
നിങ്ങളുടെ കറൻസി അറിയുക
ബാങ്ക് സ്മാർട്ടർ
ഈ പേജ് സഹായകരമായിരുന്നോ?