സേഫ് ഡിജിറ്റൽ ബാങ്കിംഗിൽ എസ്എംഎസ് - ആർബിഐ - Reserve Bank of India
സുരക്ഷിത ഡിജിറ്റൽ ബാങ്കിംഗ് സംബന്ധിച്ച എസ്എംഎസ്
ഓൺലൈൻ ബാങ്കിംഗ്? Https ഉള്ള സൈറ്റുകൾ മാത്രം ഉപയോഗിക്കുക; സൗജന്യ നെറ്റ്‌വർക്കുകളിൽ ബാങ്കിംഗ് ചെയ്യാതിരിക്കുക; പതിവായി പാസ്‌വേഡ് / പിൻ മുതലായവ മാറ്റുകയും ആരുമായും പങ്കിടാതിരിക്കുകയും ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്, 14440 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകുക.

സുരക്ഷിത ഡിജിറ്റൽ ബാംങ്കിംഗ് സംബന്ധിച്ച ഐവിആർഎസ്
തൽക്ഷണ അലേർട്ടുകൾ ലഭിക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിലും നിങ്ങളുടെ ബാങ്കിൽ രജിസ്റ്റർ ചെയ്യുക. നിങ്ങൾ ആരംഭിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഒരു ഇടപാടിനെക്കുറിച്ച് നിങ്ങൾക്ക് ഒരു അലേർട്ട് ലഭിക്കുകയാണെങ്കിൽ, ഉടൻ തന്നെ അത് നിങ്ങളുടെ ബാങ്കിനെ അറിയിക്കാം. ഓൺലൈനിൽ ബാങ്കിംഗ് നടത്തുമ്പോൾ നിങ്ങൾ കുറച്ച് മുൻകരുതലുകൾ കൂടി എടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ മൊബൈൽ, ഇമെയിൽ അല്ലെങ്കിൽ വാലറ്റ് എന്നിവയിൽ പ്രധാനപ്പെട്ട ബാങ്കിംഗ് ഡാറ്റ സംഭരിക്കരുത്. പരിശോധിച്ചതും സുരക്ഷിതവും വിശ്വസനീയവുമായ വെബ്‌സൈറ്റുകൾ മാത്രം ഉപയോഗിക്കുക, അതായത്, https: ൽ ആരംഭിക്കുന്ന വെബ്‌സൈറ്റുകൾ. പൊതുവായ, തുറന്ന അല്ലെങ്കിൽ സൗജന്യ നെറ്റ്‌വർക്കുകൾ വഴി ബാങ്കിംഗ് ചെയ്യാതിരിക്കുക. നിങ്ങളുടെ ഓൺലൈൻ ബാങ്കിംഗ് പാസ്‌വേഡും പിന്നും മാറ്റുക. നിങ്ങളുടെ എടിഎം കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് എന്നിവ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഉടൻതന്നെ ബ്ലോക്ക് ചെയ്യുക.
ഓഡിയോ
സേഫ് ഡിജിറ്റൽ ബാങ്കിംഗിൽ എസ്എംഎസ് (ഹിന്ദി ഭാഷ)
സേഫ് ഡിജിറ്റൽ ബാങ്കിംഗിൽ എസ്എംഎസ് (ഇംഗ്ലീഷ് ഭാഷ)
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai@rbi.org.in ൽ ഞങ്ങൾക്ക് എഴുതുക